രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി ഇ.ഡി അറസ്റ്റ് ചെയ്തതോടെ ഇനി അന്വേഷണം മുഖ്യമന്ത്രിയിലേക്ക് പോവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞ ആ പൂതി നടക്കാന്‍ പോവുകയാണ്. പിണറായി വിജയന്‍ കള്ളക്കടത്ത് കേസിലും മറ്റും പെടുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്ക് പോവുമ്പോഴാണ് പ്രശ്‌നമെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയന് ജനങ്ങളോട് ഒന്നും പറയാനില്ലാതായി. ഞാന്‍ ഉന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉണ്ടായതാണ്. ബെവ്‌കോ ആപ്പ്, ഇമൊബിലിറ്റി, പമ്പ മണല്‍ക്കടത്ത് ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രം. സ്വന്തം മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ അടക്കം ശിവശങ്കറെ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞിരുന്നു. പക്ഷെ മാറ്റിയില്ല. ഇത് മനസാക്ഷി സൂക്ഷിപ്പുകാരനായത് കൊണ്ടല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ഈ ഇടപാടുകള്‍ക്കെല്ലാം മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
സ്വപ്നയെ അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ആറ് തവണയാണ് മുഖ്യന്ത്രി സ്വപ്നയെ കണ്ടത് എന്നാണ് സ്വപ്‌നയുടെ മൊഴി.ഇതിന്റെ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് പല കാര്യത്തിലും ഓര്‍മയില്ല. അദ്ദേഹത്തിന് അള്‍ഷിമേഴ്‌സ് ഇല്ലാ എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചില കാര്യങ്ങള്‍ മാത്രം മുഖ്യമന്ത്രിക്ക് ഓര്‍മയില്ലാതാവുന്നു. സ്വപ്‌നയുടെ മൊഴി വന്നപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സ്വപ്നയെ കണ്ടത് ഓര്‍മ വന്നതെന്നും ചെന്നിത്ത ചൂണ്ടിക്കാട്ടി.
എസ്.എസ്.എല്‍.സി പാസ്സായ യുവതിക്ക് ഏകദേശം രണ്ട് ലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലി നല്‍കിയിട്ട് മുഖ്യമന്ത്രിക്ക് അറിയില്ല. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോട് കൂടി അടുത്ത അന്വേഷണം വരുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രി ഒന്നാംപ്രതിയാവുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..