ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് ഒഴികെ താത്പര്യമുള്ള ആര്‍ക്കും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, കെ.പി.എം.എസ് തുടങ്ങിയ സമുദായ സംഘടനകളോടെല്ലാം സൗഹാര്‍ദപരമായ ബന്ധമാണ് സി.പി.എമ്മിനുള്ളത്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.