ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ തീരുമാനിച്ചു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

2015 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ സ്വദേശിയാണ്. 2006ല്‍ ചെങ്ങന്നൂരില്‍നിന്ന് അദ്ദേഹം നിയസഭയിലേക്ക് മത്സരിച്ച് പിസി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.

ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ് കേരളത്തിലെന്നും കൂടുതല്‍ കരുത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് അടിക്കടി സ്ഥാനാര്‍ഥിയെ മാറ്റുന്നത് ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: chengannur byelection, Saji cheriyan, LDF candidate