കണ്ണൂർ: കേരള കോണ്‍ഗ്രസിന്റെ വോട്ട് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും. ഒരു ഘടക കക്ഷിക്ക് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. കാനത്തിന് അങ്ങനെ പറയാനാകില്ല. എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റിയാണ് അത്തരമൊരു തീരുമാനമെടുക്കക. യുഡിഎഫിന് എതിരായിട്ടുള്ള എല്ലാവരുടേയും വോട്ടുകള്‍ വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്  വോട്ട് ചെയ്യുന്നവര്‍ ജയിക്കുമെന്ന് കെ.എം.മാണി പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. അതേ സമയം മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ട എന്ന നിലപാടുള്ള സിപിഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്. സിപിഎം പരാജയപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും മാണി പറഞ്ഞു.