ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കും; സ്ഥിതി ഗുരുതരമായാല്‍ ആലുവ മുന്‍സിപ്പാലിറ്റിയും


പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ കുടുതല്‍ നിയന്ത്രണങ്ങള്‍. ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടയ്ക്കും. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

മരട് മുന്‍സിപ്പാലിറ്റിയിലെ നാലാം ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും. വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്പക്കര മാര്‍ക്കറ്റ് എന്നിവ അടക്കും. മരട് മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കു. എറണാകുളം മാര്‍ക്കറ്റ് ഉടന്‍ തുറക്കില്ല. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ല പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ നിലവില്‍ ഇല്ലെന്നും പക്ഷെ സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയില്‍ ഘട്ടം ഘട്ടമായി പരിശോധന വര്‍ധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ശരാശരി 950-1200നും ഇടയില്‍ സാമ്പിളുകള്‍ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.

ഇതിന് പുറമെ വിമാനത്താവളത്തില്‍ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും ആന്റിജന്‍ പരിശോധന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കൂടി പരിശോധന ആരംഭിക്കുമ്പോള്‍ സമൂഹ വ്യാപന സാധ്യത നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴു പേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിവെന്നും മന്ത്രി പറഞ്ഞു. ഇത് വരെ 47953 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 0.9 ശതമാനം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ജില്ലയില്‍ രോഗ വ്യാപന തോത് കൂടുതല്‍ ആണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ചു നിശ്ചിത കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

Content Highlights: Chellanam panchayat, 13 wards in aluva municipality declared containment zones

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented