കാട്ടാനക്കൂട്ടം, ഡോ. അരുൺ സക്കറിയ | Photo: Screen grab/ Mathrubhumi News
തൊടുപുഴ: മിഷന്‍ അരിക്കൊമ്പന്‍ ഒരുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ലെന്ന് വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. എല്ലാ മിഷനുകള്‍ക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. അതിനെ അഭിമുഖീകരിക്കുക, അത്രയേ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
'എത്രദിവസത്തിനുള്ളില്‍ മിഷന്‍ പൂര്‍ത്തിയാക്കും എന്നൊന്നും പറയാന്‍ കഴിയില്ല. ഓപ്പറേഷന് എപ്പോഴാണ് അവസരം ഒത്തുവരുന്നത്, അപ്പോള്‍ ചെയ്യും. ഒറ്റദിവസം കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊന്നുമല്ലയിത്', ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
അതേസമയം, ഇന്നത്തെ ശ്രമം അവസാനിപ്പിച്ചിട്ടില്ലെന്ന് ദേവികുളം തഹസില്‍ദാസ് റെജി മാധ്യമങ്ങളോട് പറഞ്ഞു. അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യന്‍മേട്ടിലോ ഏഴേക്കര്‍ ഭാഗത്തോ ഉണ്ടാവാമെന്നാണ് കരുതുന്നത്. സ്ഥിരീകരണമില്ല. മിഷന്‍ എത്രമണിവരെ എന്ന് സമയം തീരുമാനിക്കുന്നത് വനംവകുപ്പാണ്. ഇന്നത്തേത് അവസാനിപ്പിച്ചാല്‍ പിന്നീട് എന്ന് മിഷന്‍ തുടരുമെന്ന് അറിയിക്കേണ്ടതും വനംവകുപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള സാറ്റ്‌ലൈറ്റ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നതായി സൂചനയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചിന്നക്കനാല്‍ സിമന്റ് പാലത്തില്‍ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പന്‍ പിന്നീട് കാഴ്ചയില്‍ നിന്ന് മറയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആനക്കൂട്ടത്തെ പെരിയകനാലില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇതില്‍ അരിക്കൊമ്പനെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മുളന്തണ്ടില്‍ ഒരു വീട് ആന ആക്രമിച്ച വിവരങ്ങളും പുറത്തുവന്നു.
സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.
Content Highlights: cheif veterinary surgeon dr arun sakaria on mission arikomban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..