വെള്ളാപ്പള്ളി നടേശൻ, കൊടിക്കുന്നിൽ സുരേഷ് | Photo: മാതൃഭൂമി,facebook.com|kodikunnilMP
ആലപ്പുഴ: അറുപത് വര്‍ഷമായി കോണ്‍ഗ്രസിന് ഒരു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളെ മുഖ്യമന്ത്രിയാക്കാന്‍ സാധിച്ചില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിലവിലെ കോണ്‍ഗ്രസിലും മുഖ്യമന്ത്രി മോഹവുമായി നടക്കുന്ന എല്ലാവരും ഒരേ വിഭാഗത്തില്‍പ്പെട്ടവരാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ശശി തരൂര്‍, വി.ഡി സതീശന്, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങി എല്ലാവരും ഒരേ വിഭാഗക്കാരാണ്. ഇവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന് മുഖ്യമന്ത്രി ആയിക്കൂടെയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
'ആര്.ശങ്കര്‍ മുഖ്യമന്ത്രിയായിട്ട് 60 വര്‍ഷമായി. ഇതിനിടയില്‍ ഒരു പിന്നാക്കക്കാരനെയോ പട്ടികജാതിയില്‍പ്പെട്ട വ്യക്തിയെയോ ഇവര്‍ മുഖ്യമന്ത്രിയാക്കിയില്ല', വെള്ളപ്പള്ളി പറഞ്ഞു. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്ന കാലമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. മുരളീധരന് മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് അദ്ദേഹം തരൂരിനെ അനുകൂലിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്ന് കെ. മുരളീധരന് പരിഹസിച്ചിരുന്നു.
Content Highlights: Shashi Tharoor, Vellapally Nadeshan sndp yogam, VD Satheeshan, Kodikunnil Suresh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..