ബിജു പങ്കജ്, കെ. ഉണ്ണികൃഷ്ണൻ, ടി.കെ. പ്രദീപ്കുമാർ, ടി.ജെ. ശ്രീജിത്ത്
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ മീഡിയ ക്യാമ്പസായ എസ്.എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ ചാവറ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമിക്ക് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ ബിജു പങ്കജ് (അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), അച്ചടി മാധ്യമ വിഭാഗത്തില്‍ ടി.കെ. പ്രദീപ് കുമാര്‍ (വാര്‍ത്താ ചിത്രം), കെ. ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍), ടി.ജെ. ശ്രീജിത്ത് (വനം, വന്യജീവി സംബന്ധമായ വാര്‍ത്തകള്‍) എന്നീ അവാര്‍ഡുകളാണ് മാതൃഭൂമി സ്വന്തമാക്കിയത്. മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബിന് സമ്മാനിക്കും.
25000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് സമഗ്ര സേവനത്തിനുള്ള അവാര്‍ഡ്. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് മറ്റ് പുരസ്‌കാരങ്ങള്‍. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ജ്യൂറിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ്.
പുരസ്‌കാര ജേതാക്കള്‍:
ദൃശ്യ മാധ്യമം
ബിജു പങ്കജ് - മാതൃഭൂമി ന്യൂസ്, ജോഷി കുര്യന്‍ - ഏഷ്യാനെറ്റ് ന്യൂസ് (മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), ഗോപികൃഷ്ണന്‍ കെ.ആര്‍ - 24 ന്യൂസ് (മികച്ച ടി.വി അഭിമുഖം), നിഷാന്ത് എം വി - ഏഷ്യാനെറ്റ് ന്യൂസ് (മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ പ്രോഗ്രാം).
അച്ചടി മാധ്യമം
കെ ഉണ്ണികൃഷ്ണന്‍ - മാതൃഭൂമി ദിനപത്രം (മികച്ച കാര്‍ട്ടൂണ്‍), ടി ജെ ശ്രീജിത്ത് - മാതൃഭൂമി ദിനപത്രം (വനം - വന്യ ജീവി വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിങ്), ടി കെ പ്രദീപ് കുമാര്‍ - മാതൃഭൂമി ദിനപത്രം (മികച്ച വാര്‍ത്ത ചിത്രം - 2022 ഓഗസ്റ്റ് 2 ന് 'തുള്ളി പോലും ബാക്കിയില്ലേ കുട്ടാ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്), എം ആര്‍ ഹരികുമാര്‍ - മലയാള മനോരമ (സാമൂഹ്യ പ്രതിബദ്ധതയുള്ള വാര്‍ത്ത), സിജോ പൈനാടത്ത് - ദീപിക (പരിസ്ഥിതി വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിങ്), ജോസ്‌കുട്ടി പനക്കല്‍ - മലയാള മനോരമ (മികച്ച വാര്‍ത്ത ചിത്രം, 'പാറി പറക്കട്ടെ' എന്ന ചിത്രത്തിന്),
റേഡിയോ
പ്രിയരാജ് ഗോവിന്ദരാജ് - ക്ലബ് എഫ് എം (മികച്ച റേഡിയോ അവതാരകന്‍)
ജൂറിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് (5001 രൂപയും പ്രശസ്തിപത്രവും ശില്പവും)
പി വി ജീജോ - ദേശാഭിമാനി - ('തൊഴില്‍ ഓണ്‍ലൈനില്‍, ജീവിതം ഓഫ്ലൈനില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്), ഷംനാസ് കാലായില്‍ - മാധ്യമം - ('വട്ടം ചുറ്റുന്ന പൊതുഗതാഗതം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്)
മേയ് മൂന്നിന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Content Highlights: Chavara media award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..