തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ജോര്‍ജിനെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മൂന്നില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

നിയമസഭാ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രുവരി 27ന് ആയിരുന്നു സംഭവം. കഫേ കുടുംബശ്രീ ജീവനക്കാരന്‍ മനു ആണ് പരാതിക്കാരന്‍. ഭക്ഷണം എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് മുഖത്തടിച്ചു എന്നായിരുന്നു പരാതി. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിരുന്നു. 

ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്‌തെന്ന് പരാതിക്കാരന്‍ പറയുന്നു. ജീവനക്കാരന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു.

Content Highlights: charge sheet against p c george, slapping canteen employee