പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർക്കാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. കെ സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും.
മേഖല ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാരിൽ ചിലർക്കും മാറ്റം ഉണ്ട്. നിലവിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാറിനെ ദക്ഷിണമേഖല ഐ.ജിയായി നിയമിച്ചു. നീരജ് കുമാർ ഗുപ്ത ഉത്തരമേഖലയിൽ ഐ.ജിയാകും. എ ശ്രീനിവാസ് എറണാകുളം ഡി.ഐ.ജിയാകും. ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശനെ ഇന്റലിജൻസിലും ഹർജിദ അട്ടല്ലൂരി വിജിലൻസിലും ഐ.ജിയാകും.
എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എച്ച് വെങ്കിടേഷ് ബറ്റാലിയനിലും തുമ്മല വിക്രം സൈബർ ഓപ്പറേഷനിലും ഗോപേഷ് അഗർവാൾ പോലീസ് അക്കാദമിയിലും ചുമതലയേൽക്കും.
Content Highlights: changes in kerala police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..