ജ്യോതിലാൽ,ശിവശങ്കർ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന നിലപാടെടുത്ത ഗവര്‍ണറെ അനുനയിപ്പിക്കാന്‍ താല്‍ക്കാലികമായി പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയ കെ.ആര് ജ്യോതിലാലിനെ തിരിച്ചെത്തിച്ച് സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നല്കാന് തീരുമാനിച്ചത്. പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ജ്യോതിലാല്‍ ഗവര്‍ണറുമായി ഇടഞ്ഞത്. തുടര്‍ന്ന് ജ്യോതിലാലിനെ മാറ്റണമെന്ന നിബന്ധന ഗവര്‍ണര്‍ മുന്നോട്ട് വെക്കുകയായിരുന്നു. ജ്യോതിലാലിന് പുറമെ സ്വര്‍ണക്കടത്തു കേസില്‍ പെട്ട എം.ശിവശങ്കറിനും കൂടുതല്‍ ചുമതലകള്‍ നല്കി.
കായിക, യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നല്കി. ശാരദ മുരളീധരന് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റേയും ബിശ്വാസ് സിന്‍ഹക്ക് പ്ലാനിങ് ആന്റ് ഇക്കണോമിക് വകുപ്പിന്റേയും അധിക ചുമതല നല്കി.
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും മാറ്റിയ ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നല്കി. കേന്ദ്ര ഡെപ്യൂട്ടേഷന് പൂര്‍ത്തിയാക്കി തിരികെ എത്തിയ കെ.എസ്. ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല നല്കി.
Content Highlights: Change in IAS officers Positions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..