ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.
കോട്ടയം: കെ-റെയിലിനെതിരേ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ജനങ്ങളുടെ പ്രതിഷേധത്തെ അധികാരവും ശക്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം വിമര്‍ശിച്ചു. ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
കെ-റെയിലിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ പ്രതിഷേങ്ങള്ക്കെതിരേയുള്ള സര്‍ക്കാരിന്റെ നീക്കങ്ങളാണ് രംഗങ്ങള്‍ വഷളാകാന്‍ കാരണം. ജനങ്ങളെ ദ്രോഹിച്ചുള്ള പദ്ധതിയുമായി സര്‍ക്കാരിന് എത്രനാള്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നും ലേഖനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ മനസുകള്‍ നീറുകയാണ്. പദ്ധതിയുടെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യംചെയ്യുകയും അവരെ നിശബ്ദരാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല. ഇരകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍കണ്ടു ബോധ്യപ്പെടാന്‍ പ്രസ്തുത സ്ഥലങ്ങള്‍ ഏതെങ്കിലും മതസമുദായ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുകയും അതില്‍ രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ലേഖനത്തില്‍ പറയുന്നു.
സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങളില്‍ പലപ്പോഴും വിശ്വാസ്യത തോന്നാത്തത് മുന്നനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. പ്രശ്നങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം കണ്ടെത്താന്‍ ഇടപെടുന്നതിനെ ദുര്‍വ്യാഖ്യാനിച്ച് വിമോചന സമരത്തിനൊരുങ്ങുന്നുവെന്ന് പറഞ്ഞ് പരിഹസിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രശ്നത്തെ ഗൗരവമായി കാണാനും സമൂഹത്തില്‍ ചേരിതിരിവുകള്‍ വളര്‍ത്താതെ സമാധാനാന്തരീക്ഷം സംജാതമാക്കുവാനും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അതാണ് ജനാധിപത്യമര്യാദയെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മപ്പെടുത്തി.
Content Highlights: Changanacherry Archbishop Mar Joseph Perumthottam against K-Rail project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..