തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. 

ഉമ്മൻ ചാണ്ടി ആശുപത്രിയില്‍ ടി വി കാണുന്നതും ചായകുടിക്കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

ഇന്നലെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.  കോവിഡ് രോഗ ലക്ഷണങ്ങളോടുകൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലായിരുന്നു കഴിഞ്ഞിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Thank you for all prayers ,father is doing well.All vitals normal as well chest is clear

Posted by Chandy Oommen on Thursday, April 8, 2021

Content highlights: Chandy Oommen thanking all for prayers for Oommen chandy