വി.എസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞു; CPI അസി. സെക്രട്ടറിമാരായി ഇ. ചന്ദ്രശേഖരനും പി.പി സുനീറും


ആര്‍ ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

വിഎസ് സുനിൽകുമാർ, ഇ ചന്ദ്രശേഖരൻ

തിരുവനന്തപുരം: സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിമാരായി മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. ആര്‍. രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്‌റഫ്, കമല സദാനന്ദന്‍, സി.കെ ശശീധരന്‍, ടി.വി ബാലന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ പുതുമുഖങ്ങള്‍.

അതേസമയം, മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താതെ വീണ്ടും തഴഞ്ഞു. തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.എക്‌സിക്യൂട്ടീവിലെ ആറ് പുതുമുഖങ്ങളില്‍ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്. കോഴിക്കോട് നിന്നുള്ള ടി.വി ബാലന്‍ മാത്രമാണ് എക്‌സിക്യൂട്ടീവില്‍ കാനത്തോട് അല്‍പമെങ്കിലും അകല്‍ച്ചയുള്ള നേതാവ്. കൊല്ലത്തുനിന്നുള്ള ആര്‍. രാജേന്ദ്രന്റെ കടന്നുവരവും ശ്രദ്ധേയമായ തീരുമാനമാണ്. കൊല്ലത്ത് കാനം പക്ഷത്തെ ഏകോപിപ്പിച്ച രാജേന്ദ്രനെ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത് കാനം വിരുദ്ധ പക്ഷത്തിന് തിരിച്ചടിയായി.

Content Highlights: chandrasekharan and suneer elected as cpi assistant secretary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented