ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന്റെ  ശിക്ഷ ഇളവ് ഹര്‍ജി ഹൈക്കോടതി തള്ളി


സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം അടിച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവും, മറ്റ് പല കേസുകളിലുമായി 24 വര്‍ഷം ജയില്‍ ശിക്ഷയും, 80 ലക്ഷം രൂപ പിഴയുമായിരുന്നു കീഴ്‌ക്കോടി വിധിച്ചിരുന്നത്

മുഹമ്മദ് നിസാം | Photo: PTI

കൊച്ചി: തൃശ്ശൂരിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് തൃശ്ശൂര്‍ സെഷന്‍ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത്.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം അടിച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവും, മറ്റ് പല കേസുകളിലുമായി 24 വര്‍ഷം ജയില്‍ ശിക്ഷയും, 80 ലക്ഷം രൂപ പിഴയുമായിരുന്നു കീഴ്‌ക്കോടതി വിധിച്ചിരുന്നത്. 2015 ജനുവരി 29-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ നിഷാമിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കേസില്‍ തൃശ്ശൂര്‍ സെഷന്‍ കോടതി വിധി പറഞ്ഞത്.

ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിഷാം ആഡംബരക്കാറിടിച്ച് കൊലപ്പെടുത്തിയത്.

ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ സമാനമായ നിരവധി കേസുകള്‍ നിഷാമിനെതിരേയുണ്ടായിരുന്നു. ആഡംബര കാറില്‍ പോലീസ് ഉദ്യോഗസ്ഥയെ പൂട്ടിയിട്ട സംഭവം വരെയുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Content Highlights: Chandraboss Murder case Muhammed Nisham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented