അരികൊമ്പനെ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കുമളി: ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ നിലവില്‍ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്‍. ആനയുടെ ആരോഗ്യനിലയടക്കമുള്ള വിഷയങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് സി.സി.എഫ്. ആര്‍.എസ്. സരുണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പെരിയാറുമായി ഇണങ്ങുന്നത് വരെ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘമുണ്ടാകും. മറ്റ് ആനക്കൂട്ടത്തിലേക്ക് പോകുമ്പോള്‍ പരസ്പരമുള്ള സംഘര്‍ഷസാധ്യത തള്ളിക്കളയാനാകില്ല. ചിന്നക്കനാലില്‍ ആധിപത്യത്തോടെ നിലനിന്നിരുന്ന ആനയായിരുന്നു അരിക്കൊമ്പന്‍. ആന ഇവിടെ നിലയുറപ്പിക്കുകയാണെങ്കില്‍ അത് പെരിയാര്‍ സങ്കേതത്തിലെ ആനകളെ സംബന്ധിച്ച് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വനഭൂമിക്കുള്ളില്‍ അലക്ഷ്യമായ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍ദിശയില്‍ നീങ്ങിയാല്‍ തമിഴ്‌നാടിനും സങ്കേതത്തോട് ചേര്‍ന്ന് വനംഭൂമിയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലേക്ക് കയറാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Chances of conflicts with other elephants Arikomban under surveillance
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..