പ്രതീകാത്മക ചിത്രം | photo: mathrubhumi
ചെന്നൈ: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം വർഷവും 2300 മില്ലീമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണ്‍. എന്നാൽ 150 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ മാസത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിലയില്‍ മഴ തുടര്‍ന്നാണ് ഒന്നോ രണ്ടോ ദിവസത്തിനകം കേരളത്തില്‍ 2000 മില്ലീമീറ്ററിലധികം മഴ ലഭിക്കും. 15 ദിവസംകൂടി ബാക്കിയുണ്ടെങ്കിലും 2300 മില്ലീമീറ്റര്‍ മഴയെന്ന ഹാട്രിക്ക് നേടാനുള്ള സാധ്യതയുണ്ടെന്നും വെതര്‍മാന്‍ പ്രവചിക്കുന്നു.
കേരളത്തില്‍ 2018 ല്‍ 2517 മില്ലീമീറ്ററും 2019 ല്‍ 2310 മിറ്റീമീറ്ററും മഴ ലഭിച്ചിരുന്നു.
അതിനിടെ, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 14,15 തീയതികളിലും തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളില്‍ സെപ്റ്റംബര്‍ 16 നും ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 17 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുള്ളത് മുന്നില്‍ കണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Chances are rare for a 2300 mm rain in Kerala - Tamil Nadu weatherman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..