ചാൻസലറുടെ പ്രീതി വ്യക്തിപരമല്ല, നിയമലംഘനം നടത്തിയാൽ മാത്രമേ പ്രീതി നഷ്ടപ്പെടൂ- ഹൈക്കോടതി


ബിനിൽ | മാതൃഭൂമി ന്യൂസ്

നേരത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രീതി നഷ്ടപ്പെട്ടു എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള നിയമതർക്കങ്ങളും നിരീക്ഷണങ്ങളും നടന്നിരുന്നു.

ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

കൊച്ചി: ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. നാമനിർദേശം ചെയ്യപ്പെട്ടവർ നിയമലംഘനം നടത്തിയാൽ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്ന് പറയാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയുള്ള ചാൻസലറുടെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സെനറ്റ് ഒരാളെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദേശിച്ചാൽ പ്രശ്നം തീരില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

കേരള സർവകലാസാലയിൽ നിന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചപ്പോൾ കോടതിയുടെ മുന്നിലെത്തിയത് പുറത്താക്കൽ ഉത്തരവാണ്. ഇതിൽ പ്രീതി പിൻവലിക്കുന്നു എന്നാണ് ചാൻസലർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മറ്റു വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്നായിരുന്നു കോടതിയുടെ നിരീക്ഷണം.പ്രീതി എന്നത് വ്യക്തിപരമല്ല. അത് ഭരണഘടനാപരമായി നിയമപരമായി അനുവദിച്ചിരിക്കുന്ന ഒരു അവകാശമാണ് എന്ന കാര്യം കോടതി ചാൻസലറെ ഓർപ്പെടുത്തി. നാമനിർദേശം ചെയ്യപ്പെട്ട അംഗം നിയമവിരുദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്തതായി ബോധ്യപ്പെട്ടെങ്കിൽ മാത്രമെ അവർക്കുള്ള പ്രീതി പിൻവലിക്കാൻ കഴിയൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനാപരമായുള്ള അവകാശം ഉപയോഗിക്കുമ്പോൾ കൃത്യമായി അതിന്റെ നിയമലംഘനം എന്ത് എന്നത് കൂടി വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രീതി നഷ്ടപ്പെട്ടു എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള നിയമതർക്കങ്ങളും നിരീക്ഷണങ്ങളും നടന്നിരുന്നു. നിയമവിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയത്, ഗവർണറുടെ പ്രീതി വ്യക്തിപരമല്ല, ഭരണഘടനാപരമായ അവകാശമാണ്. അത് ഉപയോഗിക്കുമ്പോൾ കൃത്യത വേണം. ഇതേ കാര്യങ്ങൾ തന്നെയാണ് ചാൻസലറുടെ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Content Highlights: chancellor's pleasure is not personal - high court about kerala university controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented