ഗവര്‍ണര്‍ക്കുള്ള അവകാശങ്ങള്‍ ചാന്‍സലര്‍ക്കില്ല; കെ.ടി.യു കേസില്‍ സര്‍ക്കാര്‍ കോടതിയില്‍


മാതൃഭൂമി ന്യുസ്

ആരിഫ് മുഹമ്മദ് ഖാൻ, സിസ്സാ തോമസ്

കൊച്ചി: ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍.

ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ അത് ചാന്‍സലര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ വ്യക്തമാക്കി. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ചാന്‍സലറുടെ ഉത്തരവ് ചട്ടപ്രകാരമല്ലെങ്കില്‍ ചോദ്യംചെയ്യാനുള്ള നിയമപരമായ അവകാശം സര്‍ക്കാരിനുണ്ട്. ഈ അവകാശമാണ് സാങ്കേതിക സര്‍വകലാശാല ഇടക്കാല വി.സിയായി സിസ തോമസിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ ഉപയോഗിക്കന്നത്. നിയമനം കെ.ടി.യു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അടിയന്തരമായി അവരെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാല വി.സിയും ഇടക്കാല വി.സിയും തമ്മില്‍ പ്രവര്‍ത്തനശൈലിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് സ്ഥിരം വി.സിയെ നിയമിക്കുന്നതു വരെയുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ദൈനംദിന കാര്യങ്ങള്‍ക്കു പുറമേ, മറ്റു കാര്യങ്ങളും സിസ തോമസിന് ചെയ്യാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Content Highlights: chancellor doest not have same right as governor says kerala government in high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented