ചാലയില്‍ പാല്‍ വണ്ടി 10 കടകള്‍ ഇടിച്ചുതകര്‍ത്തു; വന്‍ ദുരന്തം ഒഴിവായത് പുലര്‍ച്ചെയായതിനാല്‍


നാല് വൈദ്യുതത്തൂണുകള്‍ ഇടിച്ചിട്ടു വന്‍ ദുരന്തം ഒഴിവായത് പുലര്‍ച്ചെയായതിനാല്‍

1. അപകടത്തിൽപ്പെട്ട ലോറി. 2. ലോറി ഇടിച്ചു തകർത്ത കടകളും വൈദ്യുതി തൂണുകളും

ചാല: ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെയാണ് തകര്‍ത്തത്.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.



ലോറി ഇടിച്ചു തകര്‍ത്ത കടകള്‍

വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. എടക്കാട് പോലീസ് എത്തി.ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

ലോറി ഇടിച്ചു തകര്‍ത്ത കടകള്‍

Content Highlights: Chala accident milk truck shops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented