ന്യുഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യാന്‍ പദ്ധതിയില്ലെന്ന് ജലശക്തി മന്ത്രാലയം. അണക്കെട്ട് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയുടെയും ആന്റോ അന്റണി എംപിയുടെയും ചോദ്യത്തിലായിരുന്നു പാര്‍ലമെന്റില്‍ സഹമന്ത്രി ബിശ്വേശ്വര്‍ ടുഡുവിന്റെ മറുപടി. അണക്കെട്ട് ശക്തിപ്പെടുത്തുന്ന നടപടികള്‍ തമിഴ്നാട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു. അണക്കെട്ട് തുറന്നുവിട്ട നടപടി പാര്‍ലമെന്റിനുള്ളിലും എംപിമാര്‍ ഉന്നയിച്ചു. തമിഴ്‌നാടിന്റെ നടപടി മനുഷ്യജീവനോടുള്ള വെല്ലുവിളിയെന്ന് രാജ്യസഭാ എംപി ജോസ് കെ.മാണിയും പ്രതികരിച്ചു.

Content Highlights: centre will not decommision mullaperiyar says minister