യു.പി.ഐ. പേമെന്റുകള്‍ക്ക് പ്രത്യേക തുക ഈടാക്കില്ല - കേന്ദ്ര സര്‍ക്കാര്‍


ഉപയോക്താക്കളില്‍നിന്ന് തുക ഈടാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല.

പ്രതീകാത്മക ചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: യു.പി.ഐ. പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജായി പ്രത്യേകതുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിര്‍ദേശം ആര്‍.ബി.ഐ. പരിഗണിക്കുന്നെന്ന വാര്‍ത്തകളെക്കുറിച്ച് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഉപയോക്താക്കളില്‍നിന്ന് ഇത്തരത്തില്‍ തുക ഈടാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. സാധാരണ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ. യെന്നും മന്ത്രാലയം പറഞ്ഞു.അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ലെവി ചുമത്താന്‍ ആലോചനയില്ല. ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കിയിരുന്നെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. 2020 ജനുവരി ഒന്നുമുതല്‍ യു.പി.ഐ. ഇടപാടുകള്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നെന്നും ധനമന്ത്രാലയം പറഞ്ഞു.

Content Highlights: UPI payments charges finance ministry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented