പ്രതീകാത്മക ചിത്രം | Photo:Mathrubhumi
തിരുവനന്തപുരം: കടമെടുപ്പ് പരിധി അരശതമാനം ഉയര്‍ത്തുന്നതില്‍ സംസ്ഥാനത്തിന്റെ വൈദ്യുതി രംഗം സ്വകാര്യവത്കരിക്കണമെന്ന നിര്‍ദേശം ഉയരുന്നു. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദേശം കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ കെ.എസ്.ഇ.ബി. അംഗീകരിക്കില്ല. 100-ല്‍ 75 മാര്‍ക്കും നേടി അധിക വായ്പയ്ക്ക് സാഹചര്യമുണ്ടെന്ന് കെ.എസ്.ഇ.ബി പറയുന്നു.
കേരളത്തിന്റെ കടമെടുപ്പ് പരിധി ആഭ്യന്തര ഉല്പാദനത്തിന്റെ അഞ്ചുശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതില്‍ അരശതമാനം വര്‍ധന നല്‍കുന്നത് ഊര്‍ജമേഖലയിലെ പരിഷ്കാരവും സാമ്പത്തിക അച്ചടക്കവും അടിസ്ഥാനമാക്കിയാണ്. ഇവയ്ക്കുളള മാര്‍ക്ക് നിശ്ചയിച്ച് ഉപാധികള്‍ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു.
ഇതില്‍ വൈദ്യുത വിതരണക്കമ്പനിയുടെ സ്വകാര്യവത്കരണം പ്രധാന ഉപാധിയാണ്. അതായത് കെ.എസ്.ഇ.ബി. സ്വകാര്യവത്കരിക്കണമെന്നാണ് ഒരു ഉപാധി. ഘട്ടം ഘട്ടമായി സ്വകാര്യവത്കരണത്തിന് 20 ബോണസ് മാര്‍ക്ക് വരെയാണ് വായ്പയ്ക്കായി വാഗ്ദാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നയപരമായി അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യവത്കരണം സാധ്യമല്ല.
ഒരു വൈദ്യുത മീറ്ററിന് എണ്ണായിരം രൂപ വരെ ചെലവുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കണമെന്ന ഉപാധി അംഗീകരിക്കണമെന്ന ഉപാധി അംഗീകരിക്കാനും വൈദ്യുത ബോര്‍ഡിന് കഴിയില്ല. കാരണം ഏകദേശം 1200 കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാകും. 1500ഓളം മീറ്റര്‍ റീഡര്‍മാര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിക്കും.
അരശതമാനം വായ്പയ്ക്കുളള മറ്റ് സാമ്പത്തിക അച്ചടക്കങ്ങള്‍ പാലിച്ച് നൂറില്‍ 75 മാര്‍ക്ക് വരെ നേടാമെന്ന് കെ.എസ്.ഇ.ബി. ചെയര്മാന് എന്‍.എസ്.പിളള പറഞ്ഞു. ചെലവും നഷ്ടവും നികത്താന്‍ പൊതുമേഖലാസ്ഥാപനങ്ങളും ജല അതോറിറ്റിയും ബില്‍ കുടിശ്ശിക നല്‍കുന്നതിനൊപ്പം റെഗുലേറ്ററി കമ്മിഷന് റവന്യൂ നഷ്ടവും നികത്തണമെന്ന് ബോര്‍ഡ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..