കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍


വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്

വി. മുരളീധരൻ | Photo: ANI

ന്യൂഡല്‍ഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായി വി.മുരളീധരന്‍ പറഞ്ഞു.

തലശ്ശേരി - മാഹി - വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. ചേംമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യാ ഹരിദാസ് തുടങ്ങിയവരും മുരളീധരനൊപ്പം നിതിന്‍ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം ദേശീയപാതയില്‍ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനില്‍ കഴിവൂര്‍-താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും വി മുരളീധരന്‍ അറിയിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരനും ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാര്‍ഷിക പദ്ധതിയില്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താന്‍ നിതിന്‍ ഗഡ്കരി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

Content highlights: Centre assures new kerala greenfield highway says V Muraleedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented