കൃഷി; കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു


സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ കൃഷി മന്ത്രിമാരുമായും വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുകയും ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് 19 സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതതു മേഖലകളിലെയും സംസ്ഥാനങ്ങളിലെയും കര്‍ഷകരും കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രം കൈകൊണ്ട തീരുമാനങ്ങള്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമര്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ കൃഷി മന്ത്രിമാരെ അറിയിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ കൃഷി മന്ത്രിമാരുമായും വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുകയും ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. താങ്ങുവില പദ്ധതി (PSS) പ്രകാരം താങ്ങുവിലയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങളും എണ്ണ കുരുക്കളും സംഭരിക്കാനുള്ള തീയതി അതാത് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാവുന്നതാണ്. സംഭരണം അടുത്ത 90 ദിവസത്തേയ്ക്ക് തുടരണം.

2. വേഗം കേടാകുന്ന കാര്‍ഷിക ഉത്പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയ്ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിന് വിപണിയില്‍ ഇടപെടേണ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ കൃഷി സഹകരണ കര്‍ഷകക്ഷേമ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ഉത്പാദന ചെലവിന്റെ 50 ശതമാനം (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 75 ശതമാനം) കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗരേഖ ഇന്ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

മറ്റ് മുന്നേറ്റങ്ങള്‍:

1. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ (PM-KISAN) കീഴില്‍ ഇതുവരെ 15,842 കോടി രൂപ വിതരണം ചെയ്തു. ലോക് ഡൗണ്‍ കാലഘട്ടമായ 2020 മാര്‍ച്ച് 24 മുതല്‍ ഏകദേശം 7.92 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

2. സംസ്ഥാന കാര്‍ഷികോത്പ്പന്ന വിപണന കമ്മിറ്റി നിയമത്തിലെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ട് കൃഷിക്കാരില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും അവരുടെ സഹകരണ സംഘങ്ങളില്‍ നിന്നും ഉത്പ്പന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ മൊത്ത കച്ചവടക്കാര്‍ക്കും, വലിയ വ്യാപാരികള്‍ക്കും, സംസ്‌കരണ കമ്പനികള്‍ക്കും ലഭ്യമാക്കുന്നതനുള്ള നിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രില്‍ 4 ന് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്ക് നല്‍കി.

3. അവശ്യസാധനങ്ങളുടെ വിതരണത്തിനായി റെയില്‍വെ 109 ചരക്കു വണ്ടികളാണ് ക്രമീകരിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഏകദേശം 59 പാതകളില്‍ പ്രത്യേക ചരക്കുവണ്ടികളും ഓടുന്നു.

4. ചരക്കു നീക്കത്തിന്റെ മൊഡ്യൂള്‍ നേരത്തെ ഇ നാം ആപ്പില്‍ കൂട്ടി ചേര്‍ത്തിരുന്നു.

content highlight: central government implements new regulations on agricultural products informs state ministers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented