തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ഇതില്‍ ബന്ധമുള്ളതുകൊണ്ടാണ് യുഡിഎഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാനമായ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ എന്‍ഐഎ മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെങ്കില്‍ സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ച് ഫയലുകള്‍ വീണ്ടെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ച മുല്ലപ്പള്ളി ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ അനേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കി.
Content Highlight: Central agency should investigate the fire accident in secretariat: Mullappally
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..