File Photo: Mathrubhumi
തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതിയാണ് ലഭിച്ചത്. മേയ് 11 പുലര്‍ച്ചെയാണ് തൃശ്ശൂര്‍പൂരം വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ട് മേയ് എട്ടിനാണ് നടക്കുക. പത്താം തീയതിയാണ് പൂരം.
കുടമാറ്റം, തെക്കോട്ടിറക്കം, ഇലഞ്ഞിത്തറമേളം തുടങ്ങിയവ പോലെ പൂരപ്രേമികള്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്. ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്ന വെടിക്കെട്ടിന് ഇക്കുറി വളരെ നേരത്തെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. സാധാരണയായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ പെസോയുടെ അനുമതി പൂരത്തിന് തൊട്ടുമുന്‍പാണ് ലഭിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതി കൂടി ലഭിച്ചിരിക്കുകയാണ്. കുഴിമിന്നലിനും മാലപ്പടക്കത്തിനും അമിട്ടിനുമെല്ലാം അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും പൂരപ്പറമ്പിലേക്ക് ആസ്വാദകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പൂര്‍വാധികം ഭംഗിയോടെ, മോടിയോടെ പൂരം നടത്തുമെന്നാണ് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുള്ളത്.
Content Highlights: central agency grants persmission to thrissur pooram fireworks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..