പ്രഫുല്‍ പട്ടേലിന്‌ ഏകാധിപത്യ പ്രവണത: തിരിച്ചുവിളിക്കണമെന്ന്‌ ലക്ഷദ്വീപ് എംപി


മുഹമ്മദ് ഫൈസൽ എം.പി.

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസല്‍ പഞ്ചായത്തിന്റെ അധികാരങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കവര്‍ന്നെടുക്കുന്നുവെന്ന് എംപി ആരോപിച്ചു.

അദ്ദേഹം വന്നതുമുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമനിര്‍മാണങ്ങള്‍ സ്വാര്‍ഥ താല്പര്യത്തോടുകൂടിയുളളതാണ്. അദ്ദേഹത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന് പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്. പ്രഫുല്‍ പട്ടേലിന്റേത് ഏകാധിപത്യ പ്രവണതയാണ്. പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ ആഭ്യന്തരമന്ത്രി അമിത്ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ട് ചര്‍ച്ച നടത്തിയെന്നും എം.പി.അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, ഗുണ്ടാ ആക്ട് നടപ്പാക്കല്‍, ഗോമാംസ നിരോധനം, രണ്ടുകുട്ടികളില്‍ കൂടുതലുളളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല തുടങ്ങി പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമായിരുന്നു.

മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്നാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

Content Highlights: Center should recall Praful Patel - Lakshadweep MP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented