മഹാവീരജയന്തിക്ക് അറവുശാലകൾ പൂട്ടണമെന്ന്‌ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ കേന്ദ്രത്തിന്റെ കത്ത്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം|ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല. അറവുശാലകൾ പൂട്ടിയിടണമെന്നു ജില്ലാകളക്ടർമാർക്കാണ് കത്ത് ലഭിച്ചത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ആവശ്യത്തോട് സർക്കാർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.

മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാൽ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നു കളക്ടർമാർ ചോദിക്കുന്നു.

ആരാധനാലയങ്ങളിൽ പ്രാദേശികമായ ആഘോഷങ്ങൾ നടക്കുമ്പോൾ സമീപത്തെ അറവുശാലകൾ ഉടമകൾ അടച്ചിടാറുണ്ട്. അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകൾക്ക് അവധി നൽകാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അറവുശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോർഡിന്റെ കത്ത് കിട്ടിയതായി കളക്ടർമാർ സ്ഥിരീകരിച്ചു.

Content Highlights: Center's letter to District Collectors to close slaughterhouses on Mahavira Jayanthi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


UDF-LDF

3 min

9,9,1: ഉപതിരഞ്ഞെടുപ്പില്‍ UDF ന് രണ്ട് സീറ്റ് നേട്ടം, LDF ന് മാറ്റമില്ല,BJP ക്ക് ഒരു സീറ്റ് പോയി

May 31, 2023


Saji Cheriyan

1 min

'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

May 29, 2023

Most Commented