പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം


മാതൃഭൂമി ന്യൂസ്‌

പ്രതീകാത്മകചിത്രം| Photo: Mathrubhumi

ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു.

2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായമായി അരി അനുവദിച്ചിരുന്നു. ഈ അരിയുടെ വില അടക്കാനാണ് ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നേരത്തേതന്നെ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുണ്ട്.പണമടക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേല്‍ എഫ്.സി.ഐ.യുടെ സമ്മര്‍ദം മുറുകിയതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതി.

പ്രളയസഹായമായി എഫ്.സി.ഐ.യില്‍നിന്ന് അനുവദിച്ച അരിയുടെ വില അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്ത തവണത്തെ എസ്.ഡി.ആര്‍.എഫിലേക്ക് കേന്ദ്രത്തിന്റെ സഹായമായിവരുന്ന തുകയില്‍നിന്ന് കുറവ് വരുത്തുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

നേരത്തേ മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി പലതവണ കത്തയച്ചതിനെ തുടർന്ന് ഫീസ് ഈടാക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങി. ഇതു പരിഗണിച്ചാണ് ഇപ്രാവശ്യവും കത്തയച്ചത്. എന്നാല്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെ പണമടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: center asking price for help during floods in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented