കിളികൊല്ലൂര്‍ പോലീസിന്റെ വാദം പൊളിഞ്ഞു; മര്‍ദിച്ചത് പോലീസ് തന്നെ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌


പോലീസിന്റെ ക്രൂരമർദനത്തിനിരയായ വിഘ്നേഷ്

കൊല്ലം:കിളികൊല്ലൂര്‍ കേസില്‍ സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനേയും പോലീസ് മര്‍ദിച്ച് അവശരാക്കിയത് തന്നെയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. അവശരായ ഇവരെ പോലീസ് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് കെണ്ടുപോയ ദൃശ്യങ്ങളാണ് പുറത്തായത്.

എം.ഡി.എം.എ കേസില്‍ അറസ്റ്റിലായവരെ കാണാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറി എ.എസ്.ഐ.യെ മര്‍ദിച്ചുവെന്നും അതിനെ പ്രതിരോധിക്കുകയായിരുന്നുവെന്നുമായിരുന്നു പോലീസിന്റെ ഏറ്റവും ഒടുവിലത്തെ വാദം. കേസുമായി ബന്ധപ്പെട്ട് നിരവധി കള്ളക്കഥകള്‍ പോലീസ് തന്നെ മെനഞ്ഞിട്ടുണ്ട്. അനേകം തെളിവുകളും നിരത്തിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അസാധുവാക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍.റണ്ട് മിനിട്ട് അമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിന് ശേഷമാണ് ഇവരെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതെന്ന് വെളിവാകുന്നു. കഴിഞ്ഞ ഓഗസ്റ്റ് 26 ന് പുലര്‍ച്ചെ രണ്ടരയ്ക്കുള്ള ദൃശ്യങ്ങളാണിവ. തല്ലിച്ചതച്ചതിനു ശേഷം പോലീസ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ശേഷം, തങ്ങള്‍ മര്‍ദിച്ച വിവരം ഡോക്ടര്‍മാരോട് പറയരുതെന്ന നിര്‍ദശേവും നല്‍കി.. എന്നാല്‍ ആശുപത്രിയിലെ പരിശോധനാ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം മര്‍ദനമേറ്റു എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തെവിടെ നിന്നെങ്കിലും മര്‍ദനമേറ്റതായിരിക്കാമെന്നാണ് പോലീസ് ആദ്യം പറഞ്ഞ കഥ. എന്നാല്‍ എ.എസ്.ഐ.യാണ് ആദ്യം ഇടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് സൈനികനും നഹോദരനും നീതി വേണമെന്ന ആവശ്യവുമായി കിളികൊല്ലുര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിമുക്തഭടന്മാര്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.

Content Highlights: kilikollur police beaten up vishnu and vignesh, cctv visuals recovere


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented