കാര്‍ യാത്രികര്‍ക്കുമേല്‍ തിളച്ച ടാര്‍ ഒഴിച്ചെന്ന വാദം പൊളിയുന്നു; സംഭവം പിടിവലിക്കിടെ | CCTV ദൃശ്യം


തൊഴിലാളികളുമായി സംഘർഷമുണ്ടായിരുന്നവർ സഞ്ചരിച്ച കാർ

കൊച്ചി: ചെലവന്നൂരില്‍ കാര്‍ യാത്രികരായ യുവാക്കളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്ന സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കളും റോഡ് നിര്‍മാണ തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ത്തിനിടെ ടാര്‍ അബദ്ധത്തില്‍ ദേഹത്ത് വീഴുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ തൊഴിലാളികള്‍ തങ്ങളുടെ ദേഹത്ത് ടാര്‍ ഒഴിച്ചെന്നായിരുന്നു യുവാക്കളുടെ ആരോപണം. സംഭവത്തില്‍ ഒരു തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പോകാന്‍ വഴിയുണ്ടായിട്ടും റോഡില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭാഗത്തിന് സമീപം കാര്‍ നിര്‍ത്തുന്നതും തൊഴിലാളികള്‍ കാറിന് സഞ്ചരിക്കാന്‍ വഴിയൊരുക്കി നല്‍കുന്നതും ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ മുന്നോട്ട് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരും തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. മുന്നറിയിപ്പ് ബോര്‍ഡ് പോലും വെക്കാതെ ടാറിങ് നടത്തുകയും തങ്ങളതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലെത്തുകയും തങ്ങളുടെ ദേഹത്ത് തൊഴിലാളികള്‍ ടാറൊഴിക്കുകയുമായിരുന്നു എന്നാണ് പൊള്ളലേറ്റ മൂന്ന് കാര്‍ യാത്രക്കാര്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ ആരോപണത്തെ ഖണ്ഡിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.

ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ ആദ്യം ആക്രമിക്കാന്‍ മുതിര്‍ന്നത്. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ തൊഴിലാളിയുടെ കയ്യിലുണ്ടായിരുന്ന കന്നാസില്‍ നിന്ന് യാത്രക്കാരുടെ മേല്‍ ടാര്‍ വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പോലീസ് ഈ ദൃശ്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കാറിലെത്തിയ ആളുകളാണ് സംഘര്‍ഷത്തിന് കാരണക്കാരെന്ന് പ്രദേശത്തുണ്ടായിരുന്നവരും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൃഷ്ണപ്പന്‍ എന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടാര്‍ ശരീരത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് നന്നായി അറിയാമെന്നതിനാല്‍ തങ്ങളൊരിക്കലും മറ്റൊരാളുടെ മേല്‍ അതൊഴിക്കില്ലെന്ന് തൊഴിലാളികളും പറയുന്നു. കാറിലെത്തിയവര്‍ മദ്യപിച്ചിരുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.


Content Highlights: CCTV Footage, Tar Overturned, Tar Attack, Attack, Kochi, Malayalam News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented