തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ സ്വകാര്യ ബസ് ഉടമകള്‍. ഒരു സീറ്റില്‍ ഒരു യാത്രക്കാരനെന്ന നിലിയില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകള്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി. ഒരു വര്‍ഷത്തോളം ബസ് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് സ്വകാര്യബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി സര്‍വീസ് നടത്താത്തതിനാല്‍ പ്രവര്‍ത്തന ക്ഷമമാക്കി എടുക്കാന്‍ ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടി വരും. അതിന് പുറമേയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ ബസ് ഓടിക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഒരു വിഭാഗം ബസുകള്‍ ഗ്യാരേജില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നല്‍കിയിട്ടുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് ലഭിക്കുന്നതിനായാണിത്.
അതേസമയം ബസ് ഉടമകളുടെ പേരിലുള്ള വായ്പകള്‍ക്ക് മൊറോട്ടോറിയം, ഡീസലിന് സബ്‌സിഡി, നികുതി അടക്കാന്‍ സാവകാശം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യം കെ എസ് ആര്‍ ടി സിക്കും ഉണ്ട്. നിലവില്‍ അധിക ചാര്‍ജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുകയോ വേണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഈ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരഹാരം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സാധാരണ സമയങ്ങളില്‍ പോലും പല സര്‍വീസുകളും നഷ്ടത്തില്‍ ഓടുമ്പോള്‍ ഈ നിലയില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Ccant make services till one year private bus owners