ന്യൂഡല്‍ഹി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. കേരള പോലീസില്‍നിന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്.
കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍ പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍.
content highlights: cbi takes over balabhaskar death case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..