ലൈഫ് മിഷൻ തൃശ്ശൂർ ജില്ല കോ ഓർഡിനേറ്റർ കൊച്ചിയിലെ സി.ബി.ഐ. ഓഫീസിലെത്തിയപ്പോൾ| Image grabbed from Mathrubhumi News
കൊച്ചി: ലൈഫ് മിഷന്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ സി.ബി.ഐക്കു മുന്നില്‍ ഹാജരായി. ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡാണ് കൊച്ചി കടവന്ത്രയിലെ സി.ബി.ഐ. ഓഫീസില്‍ എത്തിയത്. ലിന്‍സിന് നോട്ടീസ് നല്‍കി ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് വിവരം.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ലിന്‍സിനെ സി.ബി.ഐ. ഇപ്പോള്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ലൈഫ് മിഷന്‍ കൂടാതെ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന ധാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലിന്‍സിനോട് ചോദിക്കും.
തൃശ്ശൂര്‍ വടക്കഞ്ചേരിയിലെ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി ആദ്യം ഏല്‍പിച്ചിരുന്നത് ഹാബിറ്റാറ്റ് ടെക്‌നോളജിയെ ആയിരുന്നു. ഇവരാണ് ഇതിന്റെ പ്ലാന്‍ അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കിയത്. ഇതിനു ശേഷമാണ് റെഡ് ക്രസന്റിന്റെ സഹായം വരുന്നതും അവര്‍ക്ക് പദ്ധതി കൈമാറ്റം ചെയ്യപ്പെടുന്നതും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിനു വേണ്ടിയാണ് ലിന്‍സിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതും അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുമാണ് സി.ബി.ഐ. ഈ കേസുമായി അന്വേഷിക്കുന്നത്. എന്നാല്‍ വടക്കഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലേക്കും സി.ബി.ഐ. അന്വേഷണം നീളുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ. പരിശോധന നടത്തിയിരുന്നു. അവിടെനിന്നും ചില രേഖകളും ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ. ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
content highlights: cbi questions life mission thrissur district co-ordinator
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..