സോളാര്‍ കേസ്: കെ.ബി. ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു


മാതൃഭൂമി ന്യൂസ്

കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണമുണ്ടായിരുന്നു.

കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണമുണ്ടായിരുന്നു. ലൈംഗീക പീഡനം ഉണ്ടായെന്ന് പറയുന്ന പരാതിക്കാരിയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നിലും ഗണേഷ് കുമാറാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം കേസില്‍ പ്രതികളായ ഹൈബി ഈഡന്‍ എം.പിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഗണേഷ് കുമാറിനേയും ചോദ്യം ചെയ്തത്.

പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം ചെയ്യല്‍.കേസുമായി ബന്ധപ്പെട്ട നിര്‍ണായ വ്യക്തിയെന്ന നിലയില്‍ ഗണേഷ് കുമാറിന്റെ ചോദ്യം ചെയ്യല്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യും.

Content Highlights: CBI Questioned Ganesh Kumar MLA in Solar Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented