കൊച്ചി: കെ.എം. എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് സമ്പാദന വിവരങ്ങള്‍ സിബിഐ അന്വേഷിക്കും. തിരുവനന്തപുരം തൈക്കാട്ടുള്ള അപ്പാര്‍ട്ട്മെന്റ്, മുംബൈയിലെ അപ്പാര്‍ട്ട്മെന്റ്, കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്സ് എന്നിവ സ്വന്തമാക്കിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണപരിധിയില്‍ വരും. എഫ്ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നു.
പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പിന്നാലെ സിബിഐ ഇതുസംബന്ധിച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2003 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലെ സ്വത്തുസമ്പാദനം സംബന്ധിച്ചായിരിക്കും പ്രധാനമായും അന്വേഷണം നടത്തുക. ഇക്കാലയളവില്‍ പൊതുസേവകന് എന്ന നിലയില്‍ കെ.എം. എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
നേരത്തെ ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ സ്പെഷ്യല്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. കോടതിനിര്‍ദേശപ്രകാരം വിജിലന്‍സ് എസ്പി അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയതിന് തെളിവില്ല എന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ജോമോന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Content Highlights: cbi probes km aabrahams assets
Published: 28 Apr 2025, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented