CBI '17A' കുരുക്കില്‍: അഴിമതി അന്വേഷിക്കാന്‍ മുന്‍കൂര്‍ അനുമതിവേണമെന്ന വ്യവസ്ഥ തടസ്സം


ടി.ജെ. ശ്രീജിത്ത്

കെട്ടിക്കിടക്കുന്നത് 235 ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകള്‍

CBI | Photo: PTI

കൊച്ചി: അഴിമതി അന്വേഷണങ്ങളില്‍ സി.ബി.ഐ.ക്ക് '17 എ' കുരുക്ക്. സംസ്ഥാനത്ത് വിജിലന്‍സിന്റെയും ലോകായുക്തയുടെയും പല്ലും നഖവും പിഴുതെടുത്തതിനു തുല്യമാണ് സി.ബി.ഐ.യുടെയും സ്ഥിതി. 1988-ലെ അഴിമതിതടയല്‍ നിയമം, 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതിചെയ്തിരുന്നു. ഇതിലാണ് '17 എ' വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ഇതുപ്രകാരം പൊതുസേവകര്‍ക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം-വകുപ്പ് എന്നിവയില്‍നിന്ന് മുന്‍കൂര്‍ അനുമതിതേടണം.

കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പി., എം.എല്‍.എ.മാരില്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ക്കെതിരേപ്പോലും അഴിമതിയന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. കേരളത്തില്‍നിന്നുള്‍പ്പടെ രാജ്യമൊട്ടാകെ 235 ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതിക്കേസ് രജിസ്റ്റര്‍ചെയ്യാനുള്ള സി.ബി.ഐ.യുടെ 101 അപേക്ഷകളാണ് വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി തീരുമാനമാകാതെ കിടക്കുന്നത്.

സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് 2018 ജൂലായ് 26 വരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിവേണ്ടിയിരുന്നില്ല. എന്നാല്‍, അഴിമതിതടയല്‍ നിയമം ഭേദഗതിചെയ്തതോടെ ഇത്തരം കേസുകളില്‍ അന്വേഷണങ്ങള്‍ വഴിമുട്ടി. അപേക്ഷയയച്ച് കാത്തിരിക്കാമെന്നല്ലാതെ അന്വേഷണങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ പോകുന്ന സ്ഥിതിയാണ്.

ഡി.ജി.പി.മുതല്‍ ഡി.ഐ.ജി., അസിസ്റ്റന്റ് സൂപ്രണ്ടുവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല വഹിക്കാന്‍ അര്‍ഹത.

അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ ലഭിച്ചാല്‍ മന്ത്രാലങ്ങളും ബന്ധപ്പെട്ട വകുപ്പുകളും മൂന്നുമാസത്തിനുള്ളില്‍ തീര്‍പ്പുകല്പിക്കണം. ഒന്നും രണ്ടും വര്‍ഷമായിട്ടും അനുമതികിട്ടാത്ത കേസുകളാണ് ഭൂരിഭാഗവും. സി.ബി.ഐ. രണ്ടുവര്‍ഷംമുമ്പ് രജിസ്റ്റര്‍ചെയ്ത ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണംപോലും നടത്താന്‍ കഴിഞ്ഞില്ല. അപേക്ഷ നല്‍കിയിട്ടും '17 എ' വകുപ്പുപ്രകാരമുള്ള അനുമതിലഭിക്കാത്തതാണ് കാരണം. ഈ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാതെ അപൂര്‍ണമായ കുറ്റപത്രം സി.ബി.ഐ.ക്ക് കോടതിയില്‍ നല്‍കേണ്ടിവന്നു.

സംസ്ഥാനങ്ങളുടെ അനുമതികാത്തും കേസുകള്‍

അതത് സംസ്ഥാനങ്ങളില്‍ േകസെടുക്കാന്‍ സി.ബി.ഐ.ക്ക് നല്‍കിയ പൊതുസമ്മതം കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പരിധിയില്‍നടക്കുന്ന കുറ്റകൃത്യത്തില്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി സി.ബി.ഐ. തേടണം. ഇത്തരത്തില്‍ 221 അപേക്ഷകള്‍ അനുമതികാത്തു കിടപ്പുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് 30,912 കോടി രൂപയുടെ അഴിമതിയുള്‍പ്പെട്ട കേസുകളാണിത്.

Content Highlights: CBI Prevention of Corruption 17A


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented