ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ, എ.പി. അബ്ദുള്ളക്കുട്ടി | ഫയൽചിത്രം| മാതൃഭൂമി
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐ ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതാക്കളും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയും പ്രതികളായ ആറ് കേസുകളാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ പ്രതികളാക്കി സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട് ഇര മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിച്ചിരുന്നു. ഫ്രെബുവരി 24നാണ് സംസ്ഥാന സര്‍ക്കാര്‍ പീഡന പരാതി സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐക്ക് വിടാന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.
ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി തുടങ്ങിയ നേതാക്കള്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ ഇട്ടിരുന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരായ കേസില്‍ തെളിവില്ല എന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ കേസടക്കമാണ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: CBI has taken over sexual harassment case in solar scam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..