കൊച്ചി: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ വിജ്ഞാപന പ്രകാരം സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേസ് ഏറ്റെടുക്കാനാവൂ. 

മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ലൈഫ്മിഷനുമായി ബന്ധപ്പെട്ട അഴിമതി കേസ് സി ബി ഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Content Highlights: CBI control in the state government order for permission or court order is required to file a case