കൃഷ്ണചൈതന്യ കുമാരവർമ്മ
മുതുകുളം: തെങ്ങിന്റെ പൊത്തിൽനിന്ന് തത്തയെ എടുക്കാൻ കയറിയ പതിനേഴുകാരൻ ഒടിഞ്ഞ തെങ്ങിനൊപ്പം വീണു മരിച്ചു. മുതുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ കൃഷ്ണചൈതന്യ കുമാരവർമ്മയാണു മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പുമുക്കിനു വടക്കുമാറിയുള്ള അമ്പീത്തറച്ചിറ ഭാഗത്തെ പറമ്പിലാണ് അപകടം.
രണ്ടു കൂട്ടുകാരുമായാണ് കുട്ടി എത്തിയത്. അവർ താഴെനിന്നു. മൂന്നു പൊത്താണ് തെങ്ങിലുണ്ടായിരുന്നത്. ഏറ്റവും മുകളിലത്തെ പൊത്ത് പരിശോധിക്കവേ മണ്ടയുണങ്ങി അടിഭാഗം ദ്രവിച്ചുനിന്ന തെങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു.
തൊട്ടടുത്തുള്ള മാവിന്റെ കൊമ്പിൽ തട്ടിയാണ് വീണത്. തെങ്ങിൽ പിടിച്ചിരിക്കുകയായിരുന്ന കൃഷ്ണയ്ക്ക് കൊമ്പിലടിച്ചും തെങ്ങിന്റെ അടിയിലകപ്പെട്ടും തലയ്ക്കുൾപ്പെടെ പരിക്കേറ്റു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗൾഫിലുള്ള അമ്മ നിഷ നാട്ടിലെത്തിയതിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംസ്കാരം നടക്കും. അച്ഛൻ: സുനിൽ. സഹോദരി: മധുര മീനാക്ഷി.
Content Highlights: to catch the parrot A student died after a coconut tree broke and fell
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..