കെ.ഇ ഇസ്മയിൽ | File Photo - Mathrubhumi archives
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജാതി സ്വാധീനം കൂടിവരികയാണെന്നും അതിനെതിരെ പോരാടാന്‍ സമയമായെന്നും മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ ഇസ്മയില്‍. സെക്രട്ടേറിയറ്റിലെത്തുന്ന താഴ്ന്ന ജാതിക്കാര്‍ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. നേരിട്ട് അനുഭവമുണ്ടായിട്ടില്ലെങ്കിലും ഇതേപ്പറ്റി പറഞ്ഞ് കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
'സെക്രട്ടേറിയറ്റില്‍ സാധാരണ പ്രശ്‌നങ്ങളുമായി വരുന്നവരോട് ജാതി നോക്കിയിട്ടാണ് അവരുടെ പെരുമാറ്റവും രീതികളും. അത്തരം ഒരു ലോബിയുടെ സ്വാധീനവലയം സെക്രട്ടേറിയറ്റില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് അറിയില്ല. എന്നാല്‍ അങ്ങനെ ഉണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. സെക്രട്ടേറിയറ്റില്‍ സാധാരണ പെറ്റീഷനുമായി ഒരു നായരോ നമ്പൂതിരിയോ ആണ് പോകുന്നതെങ്കില്‍ അവരോടുള്ള പെരുമാറ്റത്തിലും ഒരു മുസ്‌ലീമോ ക്രിസ്ത്യാനിയോ പട്ടികജാതിക്കാരനോ ആണ് പോകുന്നതെങ്കില്‍ അവരോടുള്ള പെരുമാറ്റത്തിലും വളരെ പ്രകടമായി അത് മനസിലാകുമല്ലോ? അങ്ങനെ ഒരു സ്ഥിതി വരുന്നുണ്ട് - അദ്ദേഹം പറഞ്ഞു.
Content Highlights: cast discrimination communist parties k e ismael
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..