Representational image | Photo: Mathrubhumi
തിരുവനന്തപുരം : കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ കുറ്റപത്രം നല്‍കാന്‍ ഉത്തരവുണ്ടാകണമെന്ന് സിബിഐ ഹൈക്കോടതിയില്‍. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് സിബിഐ അറിയിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദരശേഖരനും കെഎ രതീഷിനുമെതിരേയാണ് കുറ്റപത്രം.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണമാണ്. ആ അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ല എന്നതാണ് സിബിഐ നിലപാട്. സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിബിഐയെ കോടതിയെ സമീപിച്ചത്.
ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷിനുമെതിരേയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അനുമതിയാണ് സംസ്ഥാന സർ്ക്കാർ നിഷേധിച്ചത്. തുടര്‍ന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം സിബിഐക്കുണ്ടായത്. ഇതേത്തുടര്‍ന്ന് കേസിലെ ഹര്‍ജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയിലെത്തി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്തു. ഇതിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തങ്ങള്‍ക്ക് ഈ കേസില്‍ കുറ്റപത്രം നല്‍കാന്‍ ആവശ്യമില്ല. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവില്‍ അക്കാര്യങ്ങളില്‍ വ്യക്തതയുണ്ട്. അതുകൊണ്ട് കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവുണ്ടാകണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കേസില്‍ ഹാജരാകാന്‍ ഉണ്ടെന്നും കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഹാജരാകാന്‍ തടസ്സമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചു.
content highlights: cashew development corporation scam, CBI wants to submit chargesheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..