വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി രൂപതാ പി ആര് ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിസ്റ്റര്‍ ലൂസി, ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിക്കു പിന്നാലെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. സിസ്റ്ററെ കാണാന്‍ മഠത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസി ടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടന്നത്.
വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഫാദര്‍ നോബിള്‍ പാറയ്ക്കല്‍, സിസി ടിവി ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
content highlights: case registered based on the complaint filed by sister lucy kalappura
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..