ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരേ കേസെടുത്തു


പരാമര്‍ശം വന്ന ശേഷം പത്തനംതിട്ട ജില്ലയില്‍ മാത്രം നിരവധി പരാതികളായിരുന്നു സജി ചെറിയാനെതിരേ വന്നിരുന്നത്.

സജി ചെറിയാൻ| Photo: Mathrubhumi

പത്തനംതിട്ട: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാനെതിരേ പോലീസ് കേസെടുത്തു. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

പരാമര്‍ശം വന്ന ശേഷം പത്തനംതിട്ട ജില്ലയില്‍ മാത്രം നിരവധി പരാതികളായിരുന്നു സജി ചെറിയാനെതിരേ വന്നിരുന്നത്. പക്ഷെ പോലീസ് കാര്യമായി ഇടപെട്ടിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചതോടെ തിരുവല്ല കോടതി കേസെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

സജി ചെറിയാനെതിരേ കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതിപക്ഷം പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം

ഇതിനിടെ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സംബന്ധിച്ചും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. ഒരു മണിക്കൂറില്‍ അധികമുള്ള പ്രസംഗത്തിന്റെ ചില ഭാഗം മാത്രം മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ക്ക് പ്രസംഗത്തിന്റെ പുര്‍ണമായ ഫെയ്‌സ്ബുക്ക് ലിങ്കും കിട്ടി. ഇതിന് പിന്നില്‍ മല്ലപ്പള്ളിയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നമാണെന്നാണ് ആരോപണം.

Content Highlights: Case Registerd against Saji Cheriyan MLA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented