സ്വപ്ന സുരേഷ്, വിജേഷ് പിള്ള | Photo: മാതൃഭൂമി, Screengrab/ Mathrubhumi News
കണ്ണൂര്‍: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലാണ് കേസ്. സ്വപ്‌നയെക്കൂടാതെ വിജേഷ് പിള്ളയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, കലാപശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
പാര്‍ട്ടി നേതാക്കള്‍ക്കെതിരേ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നേരത്തേ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. സി.പി.എം. നേതാക്കള്‍ക്കെതിരേ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം സ്വപ്‌നക്കെതിരായ പരാതിയില്‍ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തിരുന്നത്. സ്വപ്‌ന നല്‍കിയ പരാതിയില്‍ വിജേഷ് ബെംഗളൂരു പോലീസിന് മുന്നിലും ഹാജരായി.
Content Highlights: case against swapnak and vijesh pillai under non-bailable section
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..