യുവമോര്‍ച്ച നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, എസ്ഡിപിഐ നേതാവിനെതിരേ കേസ്


ഹാറൂൺ കടവത്തൂർ

കണ്ണൂര്‍: യുവമോര്‍ച്ച നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എസ്ഡിപിഐ നേതാവിനെതിരേ കേസ്. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂരിനെതിരേയാണ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരേ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷ് സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം അയച്ചിരുന്നു. അതിനെതിരേ ഹാറൂണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ശബ്ദസന്ദേശത്തില്‍ പറയുന്നത്, ''സത്യത്തില്‍ അവന്റെ വാക്ക് കേട്ട് പാനൂര്‍ ഒരുപാട് ആളുകള്‍ കട തുറക്കാന്‍ വന്നിരുന്നുവെന്നതാണ്. പക്ഷേ, അവനെ കണ്ടില്ല. അവനെക്കാത്ത് വേറെ കുറച്ച് ടീമുകള്‍ അവിടെ നിന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ വോയ്‌സ് ഇട്ടിട്ട് മുങ്ങിയതാണ്, പിന്നെ അവനെ കണ്ടില്ല. അവന്‍ വരാത്തത് കൊണ്ട് കടക്കാരും തിരിച്ചുപോയി. അതാണ് അവിടെ പാനൂര് സംഭവിച്ചത്. ചുരുക്കത്തില്‍ സംഭവിച്ചത് അവന്റെ വാക്ക് കേട്ട് കടതുറക്കാന്‍ ആളുകള്‍ വന്നിരുന്നു, പക്ഷേ അവനെ കണ്ടില്ല. അവന്‍ വരാത്തത്, അവനെക്കാത്ത് ചില ആളുകള്‍ അവിടെ നിന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവന്‍ വന്നില്ല. അതുകൊണ്ട് കടയും തുറന്നില്ല. സമാധാനം എല്ലാവര്‍ക്കും''.

നേരത്തെ, പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് അതിന് മറുപടിയായി ഹാറൂണിന്റെ ശബ്ദ സന്ദേശം പ്രചരിച്ചത്. ഇതിന് പിന്നാലെ പൊതുസമൂഹത്തില്‍ സ്പര്‍ദ വളര്‍ത്തല്‍, അക്രമത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പാനൂര്‍ പോലീസ് ഹാറൂണിനെതിരേ കേസെടുത്തിരിക്കുന്നത്.

വിദ്വേഷപ്രചരണം നടത്തിയതിന് വി.കെ. സ്മിന്ദേഷിനെതിരേയും പാനൂര്‍ പോലീസ് കേസെടുത്തതിരുന്നു.

Content Highlights: Case against SDPI leader for threatening Yuva Morcha leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented