ക്രിമിനലല്ല, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; പി.ആര്‍ ജീവനക്കാരിയായല്ല MLA-യെ പരിചയമെന്ന് പരാതിക്കാരി


എൽദോസ് കുന്നപ്പിള്ളി, പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിക്കുന്നു

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കാനില്ലെന്നും എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതിക്കാരി. പോലീസ് സംഘം പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി മടങ്ങുന്നതിനിടയിലാണ് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ ഞാനെന്ത് പറയാനാണ്? ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഒന്നും പറയാനാകുന്നില്ല. തെളിവെടുപ്പിന് ഇവിടെ വന്നതിന്റെ വിഷമത്തിലാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി യുവതി പറഞ്ഞു. പി.ആര്‍ ഏജന്‍സി ജീവനക്കാരിയായല്ല എംഎല്‍എയെ പരിചയപ്പെട്ടതെന്നും താന്‍ ക്രിമിനലാണെന്ന് പറയുന്നത് ശരിയല്ലെന്നും എംഎല്‍എയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി പറഞ്ഞു.



ബലാത്സംഗക്കേസില്‍ കുന്നപ്പിള്ളിക്ക് ഉപാധികളോടെയാണ് വ്യാഴാഴ്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈമാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയേയോ സാക്ഷികളേയോ ഒരുതരത്തിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജനപ്രതിനിധിയെന്ന സ്വാധീനം ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: case against eldose kunnappilly, complainant response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented