എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് | മാതൃഭൂമി
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരായ കേസില്‍ അന്വേഷണം മുറുക്കി ക്രൈംബ്രാഞ്ച്. കേസിലെ പ്രധാന പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് നീക്കം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരായ കേസില്‍ അറസ്റ്റ് പോലുള്ള കടുത്ത നടപടികള്‍ക്കാണ് കോടതിയുടെ വിലക്കുള്ളത്. എന്നാല്‍ മൊഴി രേഖപ്പെടുത്തുന്നത് പോലെ നടപടികള്‍ക്ക് വിലക്കില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് പരമാവധി മൊഴികള്‍ രേഖപ്പെടുത്താനാണ് നീക്കം.
മുഖ്യമന്ത്രിക്ക് എതിരേ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ സ്വപ്‌നയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ മൊഴി നല്‍കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. ഇതിന് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
Content Highlights: Case against ED officials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..