Photo: PTI
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആരോപണങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇ.ഡിക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയില്‍ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇ.ഡിക്കെതിരേ കേസെടുത്തത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന ശബ്ദരേഖ റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഇ.ഡിയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
ഇ.ഡി. അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായ പി. രാധാകൃഷ്ണനെതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. ഇദ്ദേഹം പ്രതികളുടെ മൊഴികള്‍ ദുരുപയോഗം ചെയ്തെന്നും ഉന്നതര്‍ക്കെതിരേ ഊഹാപോങ്ങള്‍ പുറത്തുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹര്‍ജിക്കൊപ്പം മറ്റുരേഖകളും ഹാജരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നല്കിയ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരിന്‍ പി.ലാവലാകും ചൊവ്വാഴ്ച സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക.
Content Highlights: case against ed government given affidavit in high court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..